photo
എസ്.എൻ.ഡി.പി യോഗം അമ്പലത്തുംഭാഗം കുന്നുവിള 5502 -ാം നമ്പർ ശാഖയിൽ നടന്ന മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ അമ്പലത്തുംഭാഗം കുന്നുവിള 5502-ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയിൽ മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കവിത അദ്ധ്യക്ഷയായി. മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബി കുമാർ നിർവഹിച്ചു. ശാഖ സെക്രട്ടറി ബൈജു മാധവൻ സ്വാഗതം പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗം ഡി.അജയകുമാർ, ബാബു എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സജയകുമാർ നന്ദി പറഞ്ഞു.