
കൊല്ലം: പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി സ്കൂളിൽ ഒരാഴ്ചയിലേറെ നീണ്ടു നിന്ന അക്ഷരജാലം വായനവാരാചരണ സമാപനം കവിയും സാഹിത്യകാരനുമായ അരുൺകുമാർ അന്നൂർ ഉദ്ഘാടനം ചെയ്തു. കൃപ മറിയം ആബു അദ്ധ്യക്ഷയായി. സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയാറാക്കിയ ത്രൈമാസപത്രം 'അക്ഷരമുറ്റം' കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ വടക്കേവിള ഡിവിഷൻ കൗൺസിലർ എസ്.ശ്രീദേവി അമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷൈലാൽ, പ്രഥമാദ്ധ്യാപിക എസ്.ലളിതാഭായി, പി.ടി.എ വൈസ് പ്രസിഡന്റ് ഡി.ബൈജു എന്നിവർ സംസാരിച്ചു. ജി.എൽ.നീരജ് സ്വാഗതവും എ.ആർ.അമാന നന്ദിയും പറഞ്ഞു.