കൊ​ല്ലം: പ​ത്ര​പ്ര​വർ​ത്ത​ക ക്ഷേ​മ​പെൻ​ഷൻ പ​ദ്ധ​തി​യിൽ മാ​നേ​ജ്‌​മെന്റ് വി​ഹി​തം ഉ​റ​പ്പാ​ക്കാൻ നി​യ​മ​നിർ​മ്മാ​ണം ന​ട​ത്ത​ണ​മെ​ന്ന് കൊ​ല്ല​ത്ത് ന​ട​ന്ന സീ​നി​യർ ജേർ​ണ​ലിസ്റ്റ് യൂ​ണി​യൻ കേ​ര​ള നാ​ലാം സം​സ്ഥാ​ന സ​മ്മേ​ള​നം സർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​വർ​ഷം സർ​ക്കാർ നൽ​കു​ന്ന മാദ്ധ്യ​മ പ​ര​സ്യ തു​ക​യിൽ നി​ന്ന് തു​ച്ഛ​മാ​യ വി​ഹി​തം പ​ദ്ധ​തി​യി​ലേ​ക്ക് നീ​ക്കി​വ​യ്​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നിർ​ദ്ദേ​ശം. പ​ദ്ധ​തി ന​ട​പ്പാ​യി ദ​ശാ​ബ്ദ​ങ്ങൾ ക​ഴി​ഞ്ഞി​ട്ടും ഈ നിർ​ദ്ദേ​ശം ന​ട​പ്പാ​യി​ല്ല. പെൻ​ഷൻ വി​ത​ര​ണം ഇ​ന്ന് സർ​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ദ്ധ്യ​ത വ​രു​ത്തി​വ​യ്​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തിൽ മുൻ നിർ​ദ്ദേ​ശം ന​ട​പ്പാ​ക്കാൻ സ​ത്വ​ര​ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.
സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി വ​ന്ന് മാ​സ​ങ്ങൾ ക​ഴി​ഞ്ഞി​ട്ടും ഇ.​പി​.എ​ഫ് ഹ​യർ ഓ​പ്​ഷൻ പെൻ​ഷൻ ന​ട​പ​ടി​കൾ വൈ​കു​ന്ന​തിൽ സ​മ്മേ​ള​നം ഉൽ​ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. ഇ​.പി​.എ​ഫ് അ​ധി​കൃ​ത​രു​ടെ തൊ​ഴി​ലാ​ളി​ വി​രു​ദ്ധ നീ​ക്ക​ങ്ങൾ അ​വ​സാ​നി​പ്പി​ക്കാൻ കേ​ന്ദ്ര​സർ​ക്കാർ ഇ​ട​പെ​ട​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.