കൊല്ലം : ക്ഷേത്ര ഉത്സവത്തിനിടയിൽ സംഘർഷമുണ്ടാക്കുന്നത് പിന്തിരിപ്പിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. തേവലക്കര കോയിവിള മാമ്പുഴ പടിഞ്ഞാറ്റതിൽ ബിജു (21) ആണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഏപ്രിൽ 10ന് പുലർച്ചെയാണ് സംഭവം. തേവലക്കര തുമ്പകുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം പരിഹരിക്കാനെത്തിയ തെക്കുംഭാഗം സബ് ഇൻസ്‌പെക്ടർ മണിലാലിനെയും സംഘത്തെയും പ്രതി ചീത്തവിളിക്കുകയും തറയിൽ കിടന്ന പാറകല്ലെടുത്ത് മണിലാലിന്റെ മുഖത്ത് എറിഞ്ഞ് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തേക്ക് എത്തിയ തെക്കുംഭാഗം ഇൻസ്‌പെക്ടറെ പ്രതി കോൺക്രീറ്റ് കട്ട ഉപയോഗിച്ച് എറിഞ്ഞ് പരിക്കേൽപ്പിച്ചു. തെക്കുംഭാഗം പൊലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അനീഷ്, ഹരീഷ്, അഫ്‌സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.