g

പൊറത്തിശ്ശേരി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം നിർവഹിക്കുന്നു.

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി പൊറത്തിശ്ശേരി ശാഖയുടെ നേതൃത്വത്തിൽ മഹാഗുരുപൂജയും കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി. ശോഭനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.ആർ. രവി, സെക്രട്ടറി എം.കെ. സുഗതൻ, രമ പ്രദീപ് കുമാർ, സിമി സജിൽ തുടങ്ങിയവർ നേതൃത്വം നൽകി.