jose

തൃശൂർ: പ്രശസ്ത നാടകകൃത്തും നടനുമായ ജോസ് പായമേൽ നവതിയിൽ എത്തിയതിന്റെ ഭാഗമായുള്ള അനുമോദനച്ചടങ്ങ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രവും എസ്.എൻ.ഡി.പി ശാഖയുമാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്‌ളസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി. സൗജന്യനിരക്കിൽ നോട്ടുപുസ്തകം നൽകി. ക്ഷേത്രം പ്രസിഡന്റ് കെ.യു. വേണുഗോപാലൻ അദ്ധ്യക്ഷനായി. ഗുരുധർമ്മ പ്രചാരണ സഭ മാതൃസഭ ജില്ലാ വൈസ് പ്രസിഡന്റ് വസന്തകുമാരി വേണുഗോപാൽ, തൃശൂർ കോർപറേഷൻ കൗൺസിൽ അംഗങ്ങളായ ലീല വർഗീസ്, മേഴ്‌സി അജി, സുനിൽ രാജ്, കുളമുറ്റം ക്ഷേത്രം സെക്രട്ടറി സജേഷ്, വളർക്കാവ് ക്ഷേത്രം സെക്രട്ടറി പ്രസന്നൻ, കരിക്കാട്ടുകര ക്ഷേത്രം സെക്രട്ടറി അജിതൻ, എസ്.എൻ.ഡി.പി യോഗം ചേലക്കൊട്ടുകര ശാഖാ പ്രസിഡന്റ് സുരേഷ്, സെക്രട്ടറി പ്രമോദ്, മഹേശ്വര ക്ഷേത്രം രക്ഷാധികാരി വിജയൻ പുളിക്കൽ, സോമൻ അമ്പലപ്പറമ്പിൽ, ക്ഷേത്രം സെക്രട്ടറി സത്യൻ, ട്രഷറർ രജീഷ ദർശൻ എന്നിവർ പ്രസംഗിച്ചു.