മാള : പൊയ്യ പഞ്ചായത്തിലെ വട്ടക്കോട്ടയിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു. വീട്ടിലെ വാടക താമസക്കാരനായ വലിയവീട്ടിൽ മൊയ്തീന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയ്ക്കിടെയാണ് സംഭവം.