nirmanam
കുണ്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം.

പുതുക്കാട്: മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ കുറുമാലി പുഴയിലെ ചെങ്ങാലൂർ- കുണ്ടുകടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണവശിഷ്ടങ്ങൾ പുഴയിൽ നിന്നും നീക്കാത്തത് സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയിൽ.
ഒരു വർഷം മുമ്പാണ് പുതുക്കാട്-പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ഇരു പഞ്ചായത്തുകളിലെയും കുടിവെള്ള പദ്ധതികളുടെയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെയും സുഗമമായ പ്രവർത്തനത്തിനുമായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം ആരംഭിച്ചത്.
ബ്രിഡ്ജ് നിർമ്മാണവശിഷ്ടങ്ങളും മണ്ണും പുഴയിൽ നിന്നും നീക്കാത്തത് പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളുടെ നിർമ്മാണം പൂർത്തിയായി. തൂണുകൾക്കിടയിൽ ഷട്ടറുകളുടെ നിർമ്മാണവും പാലത്തിന്റെ നിർമ്മാണവുമാണ് ശേഷിക്കുന്നത്. പുഴയിൽ വെള്ളം ഉയരുന്നതറിഞ്ഞ് പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജിന്റെ നേതൃത്യത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. നിർമ്മാണ കമ്പനി അധികൃതരോട് അവശിഷ്ടങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

വേനൽ മഴ കനത്തതോടെ പുഴയിലെ താൽകാലിക തടയണകൾ തകർന്നു. ഇതുമൂലം കുണ്ടുകടവിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നതാണ് നിർമ്മാണവശിഷ്ടങ്ങളും മണ്ണും നീക്കം ചെയ്യാൻ സാധിക്കാതിരുന്നത്.
കരാർ കമ്പനി അധികൃതർ