ചേർപ്പ് : എസ്.എൻ.ഡി.പി യോഗം വള്ളിശ്ശേരി ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ശാഖയിലെ മുതിർന്നവരെയും ആദരിക്കുന്ന ചടങ്ങും ഇന്ന് നടക്കും. രാവിലെ 10ന് വള്ളിശ്ശേരി ശാഖാ ഗുരുമന്ദിരത്തിൽ പെരിങ്ങോട്ടുകര യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ഡി. സുരേഷ് ബാബു അദ്ധ്യക്ഷനാകും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമുച്ചി ആദരണം നടത്തും. ശാഖാ സെക്രട്ടറി ശ്രീധരൻ പോട്ടയിൽ, പെരിങ്ങോട്ടുകര യൂണിയൻ കൗൺസിലർ ബിജു മണപ്പെട്ടി, ബാബു കുറുത്തേടത്ത്, പി.കെ. ചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ഡോ. ഓമന ഉണ്ണിരാജ്, പരമേശ്വരൻ കൈലാത്തുവളപ്പിൽ, ശാഖാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പുളിങ്കുഴി എന്നിവർ പങ്കെടുക്കും.