വെങ്ങിണിശ്ശേരി : എസ്.എൻ.ഡി.പി സൗത്ത് ശാഖ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് ഗുരുമന്ദിരം ഹാളിൽ നടക്കും. പെരിങ്ങോട്ടുകര യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എ.കെ. ഗിരിജൻ അദ്ധ്യക്ഷനാകും.