mannu
മണ്ണ് ഇടിഞ്ഞ നിലയിൽ




കുന്നംകുളം: മഴ കനത്തതോടെ ഉരുളിക്കുന്നത്ത് പത്തോളം കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഏതുനിമിഷവും മണ്ണിടിഞ്ഞു വീണുള്ള മരണത്തെ കാത്ത് കഴിയുകയാണ് ഇവർ. സ്വകാര്യ വ്യക്തിയുടെ ഉയർന്നു നിൽക്കുന്ന സ്ഥലത്ത് നിന്നും ഏത് സമയവും താഴ്ന്ന ഭാഗത്തുള്ള വീടിനു മുകളിലേക്ക് മണ്ണ് ഇടിയും. മഴക്കാലമായാൽ ഈ വീട്ടുകാരിൽ കൂടുതൽ പേരും മാറി താമസിക്കാറാണ് പതിവ്. എന്നാൽ ഈ വർഷം പലർക്കും മാറി താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇവരുടെ വർഷങ്ങളായുള്ള പരാതിയാണ് ഈ ദുരിതം.
ജില്ലാ കളക്ടർ,വില്ലേജ് ഓഫീസർ, തഹസിൽദാർ, നഗരസഭാ സെക്രട്ടറി എന്നിവർക്ക് കഴിഞ്ഞവർഷം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണെടുത്തു മാറ്റാൻ വില്ലേജ് അധികൃതർക്ക് നിർദേശം ലഭിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അധികൃതർ ഇടപെട്ട് സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾആവശ്യപ്പെട്ടു.