വരന്തരപ്പിള്ളി: മലയോരകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലപ്പിള്ളി ഫോറസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി. വനം അതിർത്തികളിൽ ട്രഞ്ചുകൾ സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കോടതി വിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ധർണ ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. മലയോര കർഷക സംരക്ഷണ സമിതി പ്രസിഡന്റ് ഇ.എ. ഓമന അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായജോജോ പിണ്ടിയാൻ, രജനി ഷിനോയ്,അന്തോണി പൊന്നാരി, ഇ. എം. ഫൈസൽ ,ആലിക്കുട്ടി, ഷിജോ, സാദിഖ് എന്നിവർ സംസാരിച്ചു.