pachaka

തൃശൂർ: സ്‌കൂൾ പാചക തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി.) സംസ്ഥാന സമ്മേളനം എട്ടിന് മുണ്ടശ്ശേരി ഹാളിൽ നടക്കും. എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ടി.കെ.സുധീഷ് അദ്ധ്യക്ഷനാകും. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, വി.എസ്.സുനിൽകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ., എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.ശിവാനന്ദൻ, സംസ്ഥാന സെക്രട്ടറിമാരായ ആർ.പ്രസാദ്, എലിസബത്ത് അസീസി, അഡ്വ.സുമേഷ് ഭവദാസൻ, കെ.എൻ.രഘു തുടങ്ങിയവർ പ്രസംഗിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.മോഹനൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികൾ പങ്കെടുക്കും.