ചേർപ്പ്: കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലയ്ക്കൽ സെന്റർ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള കോൺക്രീറ്റ് പണികൾ ഇന്ന് തുടങ്ങും. തൃശൂരിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽനിന്ന് ആനക്കല്ല് പെരിഞ്ചേരി പൂച്ചിന്നിപ്പാടം വഴിപോകണം. തൃശൂരിൽ നിന്ന്‌ ചേർപ്പ് വഴി തൃപ്രയാർക്ക്‌ പോകുന്ന വാഹനങ്ങൾ പാലയ്ക്കൽ ആനക്കല്ല് പെരിഞ്ചേരി ചൊവ്വൂർ കപ്പേള വഴി പെരുമ്പിള്ളിശ്ശേരിയിൽ എത്തി യാത്ര തുടരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലെ പാതയിലൂടെ വരുകയും പാലയ്ക്കൽ ഭാഗത്ത്‌ കോൺക്രീറ്റ് ചെയ്ത ഭാഗം കൂടിപോകണം. അമ്മാടം - കുണ്ടോളിക്കടവ് ചാഴൂർ വഴി തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക്‌ പോകുന്ന വാഹനങ്ങൾ കോടന്നൂർ - താണിക്കമുനയം നെടുപുഴ - ചിയ്യാരം കൂർക്കഞ്ചേരി വഴിപോകണം.