മാള: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ടി. പാപ്പച്ചൻ അദ്ധ്യക്ഷനായി. ചടങ്ങിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഓഫീസ് സ്റ്റാഫ് പി.ഡി. ജോസിനെയും ആദരിച്ചു. സെക്രട്ടറി രാജു മണവാളൻ, കെ.ഡി. ബാബു, കെ.ഐ. നജാഹ്, ആരിഫ് കോറോത്ത്, സി.പി. ഉദയൻ, പോൾ അഫ്രേം, കെ.പി. ബൈജു, പി.എൽ. ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.ടി. പാപ്പച്ചൻ (പ്രസിഡന്റ്), രാജു മണവാളൻ (ജനറൽ സെക്രട്ടറി), ആരിഫ് കോറോത്ത് (ട്രഷറർ).