കൊടുങ്ങല്ലൂർ: അഖില കേരളവിശ്വകർമ്മ മഹാസഭ മേത്തല ശാഖാ കുടുംബ സംഗമം സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അഡ്വ. പി.ആർ. ദേവദാസിന്റെ നിര്യാണത്തിൽ അനുശോചിച്ചു. താലൂക്ക് പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.പി. രാജൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ടി.ബി. സുരേഷ് ബാബു, ശാഖാ സെക്രട്ടറി ടി.ജി. മുരളീധരൻ, സംസ്ഥാന ബോർഡ് മെമ്പർ എ.ആർ. സുബ്രഹ്മണ്യൻ, എൻ.കെ. അനിൽകുമാർ, ടി.കെ. കലാശിവൻ, ഇ.കെ. ധർമ്മദേവൻ, ടി.സി. കണ്ണൻ, പി.സി. രാജിമോൾ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടുവിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖയിലെ അംഗങ്ങൾക്ക് ചികിത്സാസഹായ വിതരണവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.