അന്നമനട: അന്നമനട എസ്.എൻ.ഡി.പി ശാഖ ഡോ. പൽപ്പു കുടുംബ യോഗം വാർഷികാഘോഷം മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് രജനി ബാബുരാജ് അദ്ധ്യക്ഷയായി. സിനി ആർട്ടിസ്റ്റ് പ്രദീപ് പൂലാനി മുഖ്യാതിഥിയായി. ചടങ്ങിൽ മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സിനി ബൈജു, വി.സി. ശ്യാംകുമാർ, വി.ബി. ഷിബു, ടി.എൻ. ദീപക്, എ.സി. ശ്രീധരൻ, എം.കെ. രാമകൃഷ്ണൻ, വി.വി. ഷിജിൽ എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.