പുത്തൻചിറ: പുത്തൻചിറ മാണിയംകാവ് കളർ മാജിക് പെയിന്റ്‌സിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് തൊഴിലാളികൾക്കുള്ള അപകട ഇൻഷ്വറൻസ് വിതരണവും തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ബി. സെയ്തു അദ്ധ്യക്ഷനായി. ജെ.എസ്.ഡബ്ളിയു പെയിന്റ്‌സ് ജില്ലാ മാനേജർ ബാജിയോ ജോസഫ്, സി.ആർ.ഒ വിഷ്ണു ഭരതൻ, സുബിൻ മണ്ണാന്തറ, ജുവൽ രാജ് കക്കറ എന്നിവർ പ്രസംഗിച്ചു.