പുത്തൻചിറ: തൃപ്പേക്കുളം ഗ്രാമീണ വായനശാല സംഘടിപ്പിച്ച ''ദിശ 2024' പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി.എ. മനോജ്കുമാർ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മികച്ച രീതിയിൽ പച്ചക്കറിക്കൃഷി നടത്തിയവരെയും അനുമോദിച്ചു. ദിശ 2024ന്റെ ഭാഗമായി ''ഉപരിപഠനവും തൊഴിൽ സാദ്ധ്യതകളും' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ബൈജു ആന്റണി നയിച്ചു. പഞ്ചായത്ത് അംഗം സി. ധനുഷ് കുമാർ. സേതുമാധവൻ, സി. മുകുന്ദൻ, അമ്പിളി എന്നിവർ പ്രസംഗിച്ചു.