puraskaram

കൊടുങ്ങല്ലൂർ: അഴീക്കോട് മനുഷ്യാവകാശ കൂട്ടായ്മ 2023- 24ലെ വിദ്യാഭ്യാസ പുരസ്‌കാരവും ഓർമ്മ മരവിതരണവും നടത്തി. പി.വി. ബ്രിജിലാൽ അദ്ധ്യക്ഷനായി. പുരസ്‌കാര വിതരണം ഏകതാ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ശ്രീരമേശ് മേത്തല നടത്തി. പരിസ്ഥിതി ക്ലാസ് ധർമ്മരാജ് കൊടുങ്ങല്ലൂരും കരിയർ ഗൈഡൻസ് ക്ലാസ് എം.എൻ. സുധനും നടത്തി. സിറാജുദ്ദീൻ ചിറക്കൽ, രാജീവ് ഇളംതുരുത്തി, സി.എസ്. ഹഷീർ, ഷാൻവർ അഴീക്കോട്, ജയിംസ് തെരുവിൽ, കാസീം അലി, എന്നിവർ സംസാരിച്ചു. മാവ്, പ്ലാവ്, റംബൂട്ടാൻ, ഞാവൽ, സപ്പോട്ടാ, എന്നിവയുടെ തൈകളാണ് വിതരണം നടത്തിയത്.

കാപ്

അഴീക്കോട് മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിച്ച ഓർമ്മ മരവിതരണം രമേശ് മേത്തല നിർവഹിക്കുന്നു.