പാലപ്പിള്ളി : പുലിയിറങ്ങുന്നത് പതിവായിട്ടും നടപടിയെടുക്കാത്ത വനം വകുപ്പ് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് പാലപ്പിള്ളിയിൽ നാട്ടുകാർ അടിക്കാട് വെട്ടി പ്രതിഷേധിച്ചു. ആനയും പുലിയും നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് പാലപ്പിള്ളിയിൽ പതിവാണ്.
റബർ തോട്ടങ്ങളിൽ അടിക്കാട് വളർന്നതോടെയാണ് വന്യ മൃഗങ്ങൾ കാട്ടിൽ നിന്നിറങ്ങി നാട്ടിലെത്തുന്നത്. ​അ​നി​യ​ന്ത്രി​ത​മാ​യി​ ​വ​ള​ർ​ന്ന​ ​അ​ടി​ക്കാ​ടു​ക​ൾ​ ​ഉ​ട​ൻ​ ​വെ​ട്ടി​മാ​റ്റു​മെന്ന് ​ര​ണ്ടു​ ​വ​ർ​ഷം​ ​മു​മ്പ് ​സ്ഥ​ലം​ ​എം.​എ​ൽ.​എ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​വി​ളി​ച്ച​ ​സ​ർ​വ്വ​ക​ക്ഷി​ ​യോ​ഗ​ത്തി​ൽ​ ഹാ​രി​സ​ൺ​ ​മ​ല​യാ​ളം,​ ​കൊ​ച്ചി​ൻ​ ​മ​ല​ബാ​ർ​ ​ക​മ്പ​നി​ ​പ്ര​തി​നി​ധി​ക​ൾ​ ​ഉ​റ​പ്പു​ ​ന​ൽ​കി​യി​രു​ന്നു. ആ​ന​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ജീ​വ​നു​ക​ൾ​ ​ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴും​ ​പു​ലി​ ​ഇ​റ​ങ്ങി​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​ ​ആ​ക്ര​മി​ച്ച​തി​ന്റെ​യും​ ​പ​ശ്ചാ​ത്ത​ത​ല​ത്തി​ലാ​യി​രു​ന്നു​ ​അ​ന്ന് ​യോ​ഗം​ ​ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​ന്നാ​റ്റു​പാ​ടം​ ​ഗ​വ.​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ന​ടു​ത്ത് ​പു​ലി​ ​ഇ​റ​ങ്ങി​യി​രു​ന്നു. ഈ​ ​കാ​ട് ​വെ​ട്ടി​പ്പി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ത്ത​ ​വ​നം​ ​വ​കു​പ്പി​ന്റ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ലി​ന്റെ​ ​ ​കാ​ട് ​വെ​ട്ട​ൽ​ ​സ​മ​രം നടത്തിയത്. പാലപ്പിള്ളി-വരന്തരപ്പിള്ളി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കന്നാറ്റുപാടം സ്‌കൂളിനു സമീപമാണ് അടിക്കാട് വെട്ടി സമരം നടത്തിയത്. സ്‌കൂളിനു സമീപം പുലിയിറങ്ങിയിട്ടും വനംവകുപ്പ് നിസ്സംഗത പാലിക്കുകയാണെന്നും സമരക്കാർ പറയുന്നു.

തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റാത്തത് വന്യമൃഗങ്ങൾക്ക് സുരക്ഷിത താവളമാകുകയാണ്. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് കാടുവെട്ടി തെളിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.

- ആക്ഷൻ കൗൺസിൽ അറിയിച്ചു.