 
വല്ലച്ചിറ: വല്ലച്ചിറ കൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും പഠനോപകരണ വിതരണവും നടത്തി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സാഹിത്യകാരൻ ശ്രീജിത്ത് മൂത്തേടത്ത് ആദരിച്ചു. ബാലഗോകുലം മേഖലാ കാര്യദർശി സി.ആർ. മാധവൻ ഗോകുലസന്ദേശം നൽകി. സി. കണ്ണൻ അദ്ധ്യക്ഷനായി. സനീത്, സിനോജ് എന്നിവർ സംസാരിച്ചു.