 
കൊടുങ്ങല്ലൂർ : കേരള സിവിൽ ജുഡീഷ്യറി സ്റ്റാഫ് ഓർഗനൈസേഷൻ കൊടുങ്ങല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടി വിജയിച്ചവരെയും എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയവരെയും ആദരിച്ചു. വിജയികൾക്ക് കൊടുങ്ങല്ലൂർ മുൻസിഫ് കെ.കാർത്തിക മൊമെന്റോ നൽകി. യൂണിറ്റ് പ്രസിഡന്റ് കെ.എച്ച്.രാജേഷ് ക്യാഷ് അവാർഡ് നൽകി. ജൂനിയർ സൂപ്രണ്ട് കെ.കെ.ഷഹാദത്ത്, സെക്രട്ടറി ഉമേഷ് കുമാർ എന്നിവർ സംസാരിച്ചു.