mathra-puja

കൊടുങ്ങല്ലൂർ: കേരള ക്ഷേത്രസംരക്ഷണ സമിതി പന്തലാലുക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാഗോപാല മന്ത്രാർച്ചനയും മാതൃ പൂജയും സംഘടിപ്പിച്ചു. മാതൃസമിതി ജില്ലാ അദ്ധ്യക്ഷ ഡോ. ആശാലത സന്ദേശം നൽകി. തുടർന്ന് സി. പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച സമിതി അംഗങ്ങളുടെ മക്കൾക്ക് റിട്ട. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ എം.എൻ. രാജപ്പൻ ഉപഹാരം നൽകി അനുമോദിച്ചു. താലൂക്ക് പ്രസിഡന്റ് മോഹൻദാസ് ദേവമംഗലം, സെക്രട്ടറി ദിലീപ് ബാല ഗണേശ്വരപുരം, ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് കെ.ആർ. രഘുനന്ദനൻ, കെ.എസ്. ശങ്കരനാരായണൻ, സി.എസ്. തിലകൻ എന്നിവർ സംസാരിച്ചു.

കാപ്

ക്ഷേത്രസംരക്ഷണ സമിതി പന്തലാലുക്കൽ ശാഖ സംഘടിപ്പിച്ച വിദ്യാഗോപാല മന്ത്രാർച്ചനയും മാതൃ പൂജയും.