kanadikave

പെരിങ്ങോട്ടുകര: കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ താന്ന്യം പഞ്ചായത്തിലെ നാല് സ്‌കൂളിലെ നിർദ്ധരായ 150 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നൽകി. കാനാടിക്കാവ് മഠാധിപതി ഡോ. വിഷ്ണു ഭാരതീയ സ്വാമികൾ ഉദ്ഘാടനം നിർവഹിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ സദാനന്ദൻ, പഞ്ചായത്ത് മെമ്പർമാരായ ആന്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ, ശക്തിധരൻ എന്നിവർ സംബന്ധിച്ചു.