sameekaha

തളിക്കുളം: മണപ്പുറം സമീക്ഷയുടെ പുരസ്‌കാര വിതരണ സമ്മേളനം സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാന്ദൻ ഉദ്ഘാടനം ചെയ്തു. രാമു കാര്യാട്ട് പുരസ്‌കാരം നേടിയ എഴുത്തുകാരൻ എം.മുകുന്ദൻ, സി.കെ.ജി വൈദ്യർ സ്മാരക അവാർഡ് ജേതാവ് ഷീബ അമീർ, പി.സലിംരാജ് സ്മാരക കവിതാ പുരസ്‌കാരം നേടിയ പി.എൻ.ഗോപികൃഷ്ണൻ എന്നിവർ പുരസ്‌കാരങ്ങൾ സ്വീകരിച്ചു. കവി പി.സലിംരാജിനെ അനുസ്മരിച്ചു. വി.എൻ.രണദേവ് അദ്ധ്യക്ഷത വഹിച്ചു. എം.പി.സുരേന്ദ്രൻ, പ്രൊഫ.ടി.ആർ.ഹാരി, ടി.എസ്.സുനിൽകുമാർ, സി.ജി.അജിത്കുമാർ എന്നിവർ സംസാരിച്ചു. സലിംരാജ് രചന നിർവഹിച്ച പാട്ടുകളുടെയും കവിതകളുടെയും ആലാപനവും നടന്നു.