അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ ആനകൾ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. വെറ്റിലപ്പാറ പതിമൂന്നിൽ എളംകുളം ജോഷി, മൂത്തേടൻ ഷൈജു എന്നിവരുടെ പറമ്പുകളിലാണ് വ്യാപകമായി കൃഷികൾ തകർത്തത്. വാഴ,തെങ്ങ്, കവുങ്ങ്, റംബൂട്ടാൻ എന്നിവയാണ് ആനക്കൂട്ടം തിന്നും മറിച്ചിട്ടും നശിപ്പിച്ചത്. വിവരമറിഞ്ഞ് വനം വകുപ്പ് വാച്ചർമാർ സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് തിരിച്ചയച്ചു. മഴക്കാലമായിട്ടും ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് നാട്ടുകാരെ ഭീതിയിലാക്കി.