thee

കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ വീട്ടിൽ അഗ്‌നിബാധ. പെങ്ങാമുക്ക് അയ്യർ റോഡിൽ ഐനിപുള്ളി വീട്ടിൽ കുട്ടിമോന്റെ വീട്ടിലാണ് അഗ്‌നിബാധയുണ്ടായത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു തീപിടിത്തം. വീടിന് മുകളിലത്തെ നിലയിൽ കൂട്ടിയിരുന്ന വൈക്കോലിലാണ് തീപിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ടതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് കുന്നംകുളം അഗ്‌നി രക്ഷാസേനയെ വിവരമറിയിച്ചു. തുടർന്ന് കുന്നംകുളത്തെ അഗ്‌നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ അണച്ചു. അഗ്‌നിരക്ഷാസേനയുടെ വലിയ വാഹനം സംഭവസ്ഥലത്തേക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. വീടിനുമുകളിൽ സൂക്ഷിച്ച വൈക്കോൽ കെട്ടുകൾ പൂർണ്ണമായും നീക്കം ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്.