acc

കുന്നംകുളം: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് പൊലീസുകാരന് പരിക്ക്. വടക്കാഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുന്നംകുളം സ്വദേശി കുന്നത്തു വളപ്പിൽ ബ്രോണിഷിനാണ് (40) പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിന് മുമ്പിലായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ ബൈക്ക് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ഗുരുവായൂർ റോഡിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിന് മുൻപിൽ സ്ഥാപിച്ച ബോർഡ് തകർന്നു. അപകടത്തിൽ പരിക്കേറ്റ പൊലീസുകാരനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരായ വിഷ്ണു, രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിന്റെ മുൻവശം തകർന്നു.