
തൃശൂർ: സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൈസ് ചെയർമാൻ ശശി പോട്ടയിലിന്റെ അമ്മ നാരായണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വെട്ടുകാട് പള്ളിക്ക് സമീപമുള്ള തടവിൽ കഴിഞ്ഞവരുടെ പുനരധിവാസ കേന്ദ്രമായ സ്‌നേഹാശ്രമത്തിൽ അനുസ്മരണ സമ്മേളന ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. സ്‌നേഹാശ്രമം ഡയറക്ടർ ഫാ.അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ, പഞ്ചായത്ത് മെമ്പർ മിനി, ഇൻകാസ് യു.എ.ഇ വൈസ് പ്രസിഡന്റ് എം.പി.രാമചന്ദ്രൻ, ജീസസ് ഫ്രേറ്റേനിറ്റി അംഗങ്ങളായ ഫാ.തോമസ് വാഴക്കാല, സി.ജയ, സി.അനുജ, സിനോയ്, റെജി , ശോഭന പുഷ്പാംഗദൻ, സദാനന്ദൻ, സന്ദീപ് സഹദേവൻ, ഡേവിസ് കണ്ണൂക്കാടൻ, രാജീവ് മങ്ങാട്ട്, ഉണ്ണിക്കൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.