ചേർപ്പ് : തൃശൂർ-കൊടുങ്ങല്ലൂർ പാലക്കൽ റോഡ് നിർമ്മാണം ഇന്നലെ മുതൽ പുനരാരംഭിക്കുമെന്ന് നിർദ്ദേശം നൽകിയിട്ടും പണികൾ തുടങ്ങിയില്ല. ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്തിയ വാർത്തയെ തുടർന്ന് യാത്രക്കാർ ഏറെയും വെട്ടിലായി. സാധാരണ രീതിയിലുള്ള ഗതാഗത സംവിധാനങ്ങളാണ് പാലയ്ക്കലിൽ കഴിഞ്ഞ ദിവസം നടന്നത്. പാലയ്ക്കൽ മാർക്കറ്റ് മുതൽ സെന്റർ വരെ റോഡ് നവീകരിക്കുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയത്. മഴ മാറുന്ന മുറയ്ക്ക് പണിൾ തുടങ്ങുമെന്ന് പറഞ്ഞിട്ടും നടക്കാത്തതിൽ വ്യാപാരികൾക്കും നാട്ടുക്കാർക്കും പരാതി

യുണ്ട്.