കൊടുങ്ങല്ലൂർ : എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതിലകം സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ, ചാമക്കാല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പെരിഞ്ഞനം ഈസ്റ്റ് യു.പി സ്‌കൂൾ, കയ്പ്പമംഗലം ക്ഷേമോദയം എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രവേശനോത്സവവും എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പാലിയം തുരുത്ത് വിദ്യാർത്ഥദായിനി സഭ യു.പി സ്‌കൂളിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എസ്.ദിനൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാബു അദ്ധ്യക്ഷത വഹിച്ചു. സഭ പ്രസിഡന്റ് എം.എസ്.വിനയകുമാർ പനോപകരണ വിതരണം നടത്തി.
സഭ സെക്രട്ടറി ഇ.എൻ.രാധാകൃഷ്ണൻ, സ്‌കൂൾ മാനേജർ സി.എസ്.വിപിനചന്ദ്രൻ എന്നിവർ സംസാരിച്ചു. പുല്ലൂറ്റ് ഗവ: എൽ.പി സ്‌കൂളിൽ കളമശേരി രാജഗിരി സോഷ്യൽ സയൻസ് കോളേജ് സീനിയർ ഡെവലപ്‌മെന്റ് ഓഫീസർ കെ.യു.രൺജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജാസ്മിൻ താഹ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു. പുല്ലൂറ്റ് വി.കെ.രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഡ് കൗൺസിലർ അനിത ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ഗീതാദേവി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻചാർജ് എ.രാജലക്ഷ്മി, ടി.പി.മഹേഷ് എന്നിവർ സംസാരിച്ചു. എൽത്തുരുത്ത് ശ്രീവിദ്യാപ്രകാശിനി സഭവക ശ്രീനാരായണ വിലാസം യു.പി സ്‌കൂളിൽ തിരകഥാകൃത്ത് പി.എസ്.റഫീക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശിവജി നടുമുറി അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ.സി.ജി.ചെന്താമരാക്ഷൻ, വാർഡ് മെമ്പർ സി.എസ്.സുവിന്ദ്, സംവിധായകൻ പ്രശാന്ത് ഈഴവൻ, രാജേഷ്, ജ്യോതിർമയൻ, ഐ.എൽ.ബൈജു എന്നിവർ പ്രസംഗിച്ചു. കൊടുങ്ങല്ലൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ ടി.കെ.ഗീത അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി, സിറ്റർ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ചന്ദ്രകാന്ത മുഖ്യപ്രഭാഷണം നടത്തി. നിധിൻ ശ്രീനിവാസ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ചന്ദ്രൻ കളരിക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ് അജയൻ, സ്റ്റാഫ് ക്ലബ് സെക്രട്ടറി ജോർജ് സ്റ്റീഫൻസൺ എന്നിവർ സംസാരിച്ചു. എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാത്ഥികൾ വൃക്ഷത്തൈ നട്ടാണ് അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ചത്.