1

തൃശൂർ: രാവിലെ 8.30 നാണ് ഇലക്ട്രോണിക്‌ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ മെഷീനുകൾ എണ്ണിത്തുടങ്ങും. ഇ.വി.എം മെഷീനുകൾ എണ്ണുന്ന ഓരോ മേശയിലും മൈക്രോ ഒബ്‌സർവർ, കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരുണ്ടാകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിനായി 155 മൈക്രോ ഒബ്‌സർവർ, 155 കൗണ്ടിംഗ് സൂപ്പർവൈസർ, 191 കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർക്ക് പുറമെ 45 എ.ആർ.ഒമാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. ഒരേസമയം എല്ലാ നിയോജക മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണിത്തുടങ്ങും.

വോട്ടെണ്ണൽ റൗണ്ടുകൾ

ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടുകൾ ഓരോ ഹാളിലാകും എണ്ണുക. ഒരു ഹാളിൽ 14 ടേബിളുകളാകും ഉണ്ടാകുക. സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിലാണ്‌ വോട്ടെണ്ണൽ.


നിയോജക മണ്ഡലം പോളിംഗ് ബൂത്തുകൾ, റൗണ്ടുകൾ എന്ന ക്രമത്തിൽ

ഗുരുവായൂർ: 189 (14)
മണലൂർ: 190 (14)

ഒല്ലൂർ: 185 (14)

തൃശൂർ: 161 (12)

നാട്ടിക: 180 (14)

ഇരിങ്ങാലക്കുട: 181 (13)

പുതുക്കാട്: 189 (14)

ത്രിതല സുരക്ഷ

മൂന്ന് വലയങ്ങളായാണ്‌വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷ. സ്‌ട്രോംഗ് റൂം, കൗണ്ടിംഗ് ഹാളിന്റെ മുൻവശം എന്നിവിടങ്ങളിൽ കേന്ദ്ര ആംഡ്‌ പൊലീസും കേന്ദ്രത്തിന് ചുറ്റും പുറത്തുമായി സംസ്ഥാന പൊലീസ്, സംസ്ഥാന ആംഡ് പൊലീസിനുമാണ് സുരക്ഷാ ചുമതല.


വി.വി പാറ്റ്

മുഴുവൻ റൗണ്ടുകളും പൂർത്തിയായശേഷമാണ് വിവിപാറ്റ് മെഷീനുകൾ എണ്ണുക. ലോക്‌സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വി.വി പാറ്റ് മെഷീനുകളിലെ രസീതുകളാണ് എണ്ണുക. വോട്ടിംഗ് യന്ത്രത്തിൽ ചെയ്ത വോട്ട് അതേ ചിഹ്നത്തിൽ തന്നെയാണ് പതിഞ്ഞതെന്ന് ഉറപ്പാക്കാനാണ് വി.വി പാറ്റ് മെഷീൻ.


തൃശൂർ മണ്ഡലത്തിൽ 72.9% പോളിംഗ്

തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ 72.9 ശതമാനം പോളിംഗ് ആയിരുന്നു. 1483055 വോട്ടർമാരിൽ 1081125 പേർ വോട്ട്‌ രേഖപ്പെടുത്തി. 708317 പുരുഷവോട്ടർമാരിൽ 509052പേരും (71.87%) 774718 സ്ത്രീവോട്ടർമാരിൽ 572067പേരും (73.84%)വോട്ട് ചെയ്തു. 6 ട്രാൻസ്‌ജെൻഡർ വോട്ടർമാരും (30%) സമ്മതിദാനവകാശം വിനിയോഗിച്ചു.