മാള: തൃശൂർ ചിട്ടിത്തർക്ക പരിഹാര ഓഫീസ് പ്രവർത്തനം 2025 മാർച്ച് 31 വരെ നീട്ടി നൽകി നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കി. രണ്ട് ആർബിട്രേറ്റർമാർക്കും നാല് ക്ലാർക്കുമാർക്കും തുടർച്ചാനുമതി നൽകാനാണ് തീരുമാനം. കഴിഞ്ഞ മാർച്ച് 31ന് ആർബിട്രേറ്റർമാരുടെയും ക്ലാർക്കുമാരുടെയും തുടർച്ചാനുമതി കാലാവധി കഴിഞ്ഞിരുന്നു. തൃശൂർ ചിട്ടി ആർബിട്രേറ്റർമാരെയും ആറ് ക്ലാർക്കുമാരുടെയും തസ്തികയുടെ തുടർച്ചാനുമതി കാര്യത്തിൽ കൃത്യമായി തീരുമാനം നികുതി വകുപ്പ് കൈക്കൊള്ളാത്തതിനാൽ മാള കാത്തലിക് സോഷ്യൽ ഫോറം ചിട്ടീസ് എം.ഡിയും പൊതുപ്രവർത്തകനുമായ ഷാന്റി ജോസഫ് തട്ടകത്ത് സർക്കാരിലേയ്ക്ക് വീണ്ടും പരാതി നൽകുകയായിരുന്നു.

2023 മാർച്ച് 31ന് ശേഷം ആർബിട്രേഷൻ ഓഫീസിന് തുടർച്ചാനുമതി നൽകാൻ കഴിയില്ലെന്ന് നികുതി വകുപ്പ് ഉത്തരവിറക്കിയതിനെ തുടർന്നാണ് ഷാന്റി ജോസഫ് തട്ടകത്ത് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് തവണയും കോടതി നിർദ്ദേശത്തെ തുടർന്നാണ് ആർബിട്രേഷൻ ഓഫീസിന് തുടർച്ചാനുമതി ലഭിച്ചത്.