cpm

പെരിങ്ങോട്ടുകര: സി.പി.എം താന്ന്യം തെക്ക് ലോക്കൽ കമ്മിറ്റി ഓഫീസിന് ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് തറക്കല്ലിട്ടു. എരിയ സെക്രട്ടറി എ.എസ് ദിനകരൻ അദ്ധ്യക്ഷനായി. പി.ആർ.വർഗ്ഗീസ്, കെ.കെ.അനിൽ, കെ.എസ്.മോഹൻദാസ്, സിബിൻ സി. ബാബു, എം.വി.മുകേഷ്, എൻ.എ.പീതാംബരൻ, കെ.എ.ബഷീർ, ടി.വി.മദനമോഹനൻ എന്നിവർ സംസാരിച്ചു. മൂന്നും കൂടിയ സെന്ററിന് സമീപം സുഭാഷ്ചന്ദ്രബോസ് റോഡിനരികെ സ്വന്തമായി വാങ്ങിയ നാല് സെന്റ് സ്ഥലത്താണ് ഓഫീസ് നിർമ്മിക്കുന്നത്.