അന്തിക്കാട്: അന്തിക്കാട് ഹൈസ്‌കൂൾ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ടി. ഷജിൽ അധ്യക്ഷനായി. പഠനോപകരണ വിതരണോദ്ഘാടനം അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ നിർവഹിച്ചു. മുഴുവൻ എ പ്ലസും ഒമ്പത് എ പ്ലസും നേടിയ വിദ്യാർഥികൾക്കുള്ള സമ്മാന വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ രജീഷ് , വാർഡ് മെമ്പർ ടി.പി.രഞ്ജിത്കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. പാലിയേറ്റീവ് റോഡ് സ്റ്റേഫി ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം.സജീവിൽ നിന്നും റോഡ് സ്റ്റേഫി കൺവീനർ ഫിറ്റ്‌സി ജോസും വിദ്യാർഥികളും ഏറ്റുവാങ്ങി.
സജീഷ് മാധവൻ, സിജിത രാജീവ്, പ്രദീപ് കൊച്ചത്ത്, ശ്രുതി, റെജീന നാസർ, ഷജ്‌ന ജിബിൻ ഫെബീന ലത്തീഫ്, രാധ ചന്ദ്രൻ,ഹെഡ്മിസ്ട്രസ് വി.ആർ. ഷില്ലി,എൻ.ആർ. പ്രിജി തുടങ്ങിയവർ സംസാരിച്ചു.