1

തൃശൂർ: വൈകിയാണ് പ്രചാരണത്തിന് ഇറങ്ങിയതെങ്കിലും ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലധികം വർദ്ധിച്ചു. 2019ൽ ബി.ഡി.ജെ.എസിലെ ടി.വി. ബാബുവിന് 89,837 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവിന് 1,86,441 വോട്ടുകൾ ലഭിച്ചു. 2014ൽ ബി.ജെ.പിയിലെ ഷാജുമോൻ വട്ടേക്കാടിന് 87,803 വോട്ടുകളാണ് ലഭിച്ചത്. 2009ൽ 53,890 വോട്ടുകളിൽ നിന്നാണ് നിലവിലുള്ള വർദ്ധന.