നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് പ്രൊഫ. ടി.ആർ. ഹാരിയുടെ വസതിയിലെത്തി ഫലവൃക്ഷം, ചെടികൾ എന്നിവയെ പരിചയപ്പെടുന്നു.
തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷകനും മുൻ എസ്.എൻ കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. ടി.ആർ. ഹാരിയെ വസതിയിലെത്തി ആദരിച്ചു. അവിടെയുള്ള ഫലവൃക്ഷങ്ങളെയും ചെടികളെയും പരിചയപ്പെടുത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, അദ്ധ്യാപിക ഷൈജ, ബീന ഹാരി എന്നിവർ പങ്കെടുത്തു.