അന്തിക്കാട്: തൃശൂർ ലോക്‌സഭ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിൽ ബി.ജെ.പി അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പുളിക്കത്തറ, ജന.സെക്രട്ടറി ബാബിൻദാസ് കൂട്ടാല, വൈസ് പ്രസിഡന്റുമാരായ ഷൈജു പള്ളിയിൽ, ഗിരിജൻ മീത്തിൽ, കെ.പി. പ്രസീദ, രാമചന്ദ്രൻ നള്ളാട്ട്, ബിജു അണ്ടേഴത്ത് എന്നിവർ നേതൃത്വം നൽകി.