award

മുൻ എം.എൽ.എ: പി.കെ. അബ്ദുൾ മജീദ് സാഹിബ് ഫൗണ്ടേഷൻ അവാർഡ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ മജ്ഞുള അരുണൻ നിർവഹിക്കുന്നു.

തൃപ്രയാർ: മുൻ എം.എൽ.എ: പി.കെ. അബ്ദുൾ മജീദ് സാഹിബ് ഫൗണ്ടേഷൻ നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ വിതരണോദ്ഘാടനം നടത്തി. സ്‌കൂൾ എസ്.എം.സി ചെയർമാൻ മഹേഷ് മോഹൻ അദ്ധ്യക്ഷനായി. ബിജോഷ് ആനന്ദൻ, കെ.കെ സന്തോഷ്, യു.കെ. ഗോപാലൻ, പ്രിയ, പി.എച്ച്. ശരീഫ എന്നിവർ സംസാരിച്ചു.