vyapari-samithi
കേരള വ്യാപാരി വ്യവസായി എകോപനസമിതി എടമുട്ടം യൂണിറ്റ് വാർഷികം ജില്ലാ സെക്രട്ടറി കെ.കെ. ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

എടമുട്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി കെ.കെ. ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്. ഷാജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോഷി തേരാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. താജുദ്ധീൻ കാവുങ്കിൽ, ഷാജഹാൻ, രവീന്ദ്രൻ ഉള്ളാട്ടിൽ, പി.എൻ. സുചിന്ദ്, കെ.എ. സന്തോഷ് എന്നിവർ സംസാരിച്ചു. മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി പി.എൻ. സുചിന്ദ് (പ്രസിഡന്റ്), കെ.എസ്. ഷാജു (സെക്രട്ടറി) കെ.എ. സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.