 
സർവീസ് പെൻഷനേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഇരിങ്ങാലക്കുട കൃഷിഭവൻ അസിസ്റ്റന്റ് ഡയറക്ടർ മിനി വൃക്ഷ തൈ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ടൗൺ ബ്ലോക്കിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം നടന്നു. ഇരിങ്ങാലക്കുട കൃഷിഭവൻ അസിസ്റ്റന്റ് ഡയറക്ടർ മിനി വൃക്ഷത്തൈ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.ടി. വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി എം.കെ. ഗോപിനാഥൻ മുഖ്യാതിഥിയായി. സെക്രട്ടറി ഉത്തമൻപാറയിൽ, എ.കെ. രാമചന്ദ്രൻ, കെ.എ. സമ്പത്ത് ഖാൻ, പി. ഉണ്ണിക്കൃഷ്ണൻ, എം. ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. വിയറ്റ്‌നാം ഏർളി പ്ലാവ്, റംബൂട്ടാൻ തുടങ്ങിയ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.