മാള : പൂപ്പത്തി സഹകരണ സംഘത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ സ്‌പെഷ്യൽ ഡെവലപ്‌മെന്റ് ഫണ്ടിൽനിന്നും 2,75,648 രൂപ ചെലവഴിച്ച് നിർമ്മിച്ച മിൽക്ക് എ.ടി.എമ്മിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയാകും. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് സെമിനാർ ഉദ്ഘാടനം ചെയ്യും.