പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈമാളും നാട്ടിക ഫിഷറീസ് സ്‌കൂളുമായി ചേർന്ന് നടത്തിയ പരിസ്ഥിതി ദിനാഘോഷം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃപ്രയാർ വൈ മാളും നാട്ടിക ഫിഷറീസ് സ്‌കൂളുമായി ചേർന്ന് മരം നടൽ പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കാനായി നടത്തിയ 'പ്രകൃതിക്കായ് വൈ മാൾ' എന്ന പരിപാടി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. നാട്ടിക ഫിഷറീസ് സ്‌കൂൾ പ്രിൻസിപ്പൽ വി.എം. പ്രിയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജോബി ആന്റണി, പി.ടി.എ പ്രസിഡന്റ് സി.എസ്. മണി, വൈ മാൾ പ്രതിനിധികളായ മെവിൻ സേവ്യർ, റഷീദ് ഹംസ, ടിവിൻ, അനീഷ് എന്നിവരും ഒത്തുചേർന്ന് സ്‌കൂൾ ക്യാമ്പസിൽ വിവിധയിനം ഫല വൃക്ഷത്തൈകൾ നട്ടു.