എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ മദ്ധ്യമേഖലാ ശാഖാ നേതൃസംഗമം യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ മദ്ധ്യമേഖലാ ശാഖാ നേതൃസംഗമം യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. സൗജന്യ നിരക്കിലുള്ള നോട്ട് ബുക്ക് വിതരണം ആരംഭിച്ചെന്നും മെറിറ്റ് ഡേ നടത്തുമെന്നും യൂണിയൻ മുൻ പ്രസിഡന്റ് ചള്ളിയിൽ കൃഷ്ണൻ സ്മാരക സ്‌കോളർഷിപ്പ് പുനഃസ്ഥാപിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എടവിലങ്ങ് ശാഖാ ഹാളിൽ നടന്ന സംഗമത്തിൽ ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. അഡ്മിനിസ്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ. തിലകൻ, കെ.ഡി. വിക്രമാദിത്യൻ, ദിനിൽ മാധവ്, വനിതാസംഘം യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ജോളി ഡിൽഷൻ, സമൽരാജ്, ഷീജ അജിതൻ എന്നിവർ പ്രസംഗിച്ചു. പി.ജി. വിശ്വനാഥൻ, പ്രദീപ്, പി.ജി. രാമകൃഷ്ണൻ, പി.ജി. കാർത്തികേയൻ, ടി.കെ. ഉണ്ണിക്കൃഷ്ണൻ, എ.കെ. രാജേന്ദ്രൻ, കെ.എ. അനീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.