തൃശൂർ: ജില്ലാ ജയിലിൽ പ്രകൃതിസംരക്ഷണ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം 'പീനട് ബട്ടർ ' ചെടി നട്ട് ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് ഡോ. ജോൺസൻ ആളൂർ അദ്ധ്യക്ഷനായി. സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ്, പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയർപേഴ്‌സൺ ബൾക്കീസ് ബാനു, ബീന ദിനേശ്, സജി മാത്യു, അസി. സൂപ്രണ്ട് സി.എം. രജീഷ്, പി.ടി. ശശികുമാർ, നിക്‌സൺ, ബിനോയ്, സുധീർ എന്നിവർ പങ്കെടുത്തു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഗ്രീൻ ഇനീഷ്യേറ്റീവ് പ്രോഗ്രാമുമായി സഹകരിച്ച് 400 ഫലവൃക്ഷത്തൈകളും വളപ്പിൽ നട്ടു.