photo
news

ചാലക്കുടി: വെട്ടുകടവ് റോഡിലം ഇറിഗേഷൻ കനാൽ ബണ്ട് ഇടിയുന്നു. കഴിഞ്ഞ ആഴ്ച്ച പാലത്തിനടുത്ത് രൂക്ഷമായി ഇടിഞ്ഞത് ഇതുവഴിയുള്ള വാഹന യാത്രയും ഭീഷണിയായി. കനാലിന് 15 അടിയിലേറെ താഴ്ചയുള്ള ഭാഗമാണ്. നേരത്തെ ബണ്ടുകൾ കോൺക്രീറ്റ് ചെയ്‌തെങ്കിലും അപാകതകൾ നിലനിന്നിരുന്നു. ഇതിനിടെയാണ് സ്ഥിരമായ മണ്ണിടിച്ചിൽ. എന്നാൽ താത്കാലിക അറ്റകുറ്റ പണികളിൽ പ്രശ്‌നം ഒതുക്കുകയിരുന്നു നഗരസഭ അധികൃതർ. കനത്ത മഴയിൽ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞതോടെ അപകട സാധ്യത വർദ്ധിച്ചു. ഇവിടെ അപകട സൂചന നൽകിയിട്ടുണ്ട്. ബണ്ട് കെട്ടി സംരക്ഷിക്കുന്നത് നഗരസഭ 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആഴമേറിയ ഇവിടെ വലിയ തോതിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.