ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ കോമേഴ്സ് വിഭാഗത്തിലേക്ക് (സെൽഫ് ഫിനാൻസിംഗ്) ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55ശതമാനം മാർക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. താത്പര്യമുള്ളവർ രേഖകൾ സഹിതം 10ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജ് സെൽഫ് ഫിനാൻസിംഗ് ഓഫീസിൽ ഹാജരാകണം. നീറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 994042456,8547226969