പട്ടേപ്പാടം : തുമ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഹരിതം സഹകരണം എന്ന സന്ദേശം പകർന്നുകൊണ്ട് നടത്തിയ പരിസ്ഥിതി ദിനാഘോഷം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. അസ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ടി.എസ്. സജീവൻ അദ്ധ്യക്ഷനായി. രാഷ്ട്രപതിയിൽ നിന്ന ദേശീയ കർഷക അവാർഡ് ഏറ്റുവാങ്ങിയ വിനോദ് എടവനയെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ആദരിച്ചു. ശശികുമാർ എടപ്പുഴ, യൂസഫ് കൊടകരപറമ്പിൽ, രഞ്ജിത ഉണ്ണിക്കൃഷ്ണൻ, എം.സി. സുരേഷ് മണപ്പറമ്പിൽ, പ്രൊഫ. കെ.ആർ. വർഗീസ്, കെ.എസ്. മനോജ്, ലിജോ ലൂവിസ് പുല്ലൂക്കര എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക് ഒട്ടു പ്ലാവിൻ തൈകൾ വിതരണം ചെയ്തു.