അവിട്ടത്തൂർ: നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥികളും ചുരുങ്ങിയത് 10 ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട ക്ലസ്റ്റർ രണ്ട് തലത്തിൽ സമൃദ്ധി പദ്ധതിക്ക് തുടക്കമായി. മാവ്, പ്ലാവ്, ചാമ്പ, ആത്ത, നെല്ലി, പേര, സപ്പോട്ട തുടങ്ങിയ വിവിധതരം ഫലവൃക്ഷത്തൈകളാണ് ഈ പദ്ധതിയിലൂടെ നട്ടുപിടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ എൻ.എസ്.എസ് ഇരിങ്ങാലക്കുട ക്ലസ്റ്റർ രണ്ട് തല ഉദ്ഘാടനം എൽ.ബി.എസ്.എം.എച്ച്.എസ്. സ്‌കൂളിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്. സജു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, എൻ.എസ്.എസ് ഇരിങ്ങാലക്കുട രണ്ട് ക്ലസ്റ്റർ കൺവീനർ ഒ.എസ്. ശ്രീജിത്ത്, കൃഷ്ണൻ നമ്പൂതിരി, എ. അജിത്ത് കുമാർ, എ.സി. സുരേഷ്, ആൻസി ആന്റോ, വി.വി. ശ്രീല എന്നിവർ പ്രസംഗിച്ചു.